ജനമൈത്രി സുരക്ഷാ പദ്ധതി, ഹൈവേ പട്രോൾ, കടലോര ജാഗ്രതാ സമിതി, ദുരന്തനിവാരണ സംവിധാനം എന്നിവയുടെ നോഡൽ ഓഫീസർ കൂടിയായ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആണ് ജില്ലാ ആസ്ഥാനത്തിന്റെ തലവൻ. അഡ്മിനിസ്ട്രേഷൻ വിംഗ് കൈകാര്യം ചെയ്യുന്ന എല്ലാ കത്തിടപാടുകളുടെയും ചുമതല അദ്ദേഹത്തിനാണ്.
സ്വകാര്യ സ്ഥാപനങ്ങളിലും ജോലി തേടുന്ന വ്യക്തികൾക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്  ഓഫീസ് വഴിയാണ് നൽകുന്നത്.