സന്ദേശം
ജില്ലാ പോലീസ് മേധാവി, ആലപ്പുഴ
ആലപ്പുഴ ജില്ലാ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. 'കിഴക്കിന്‍റെ വെനീസ്' എന്ന് പുറത്ത് അറിയപ്പെടുന്ന ആലപ്പുഴ 1957-ൽ ഒരു പ്രത്യേക ജില്ലയായി മാറുകയും അന്നുമുതൽ, ആലപ്പുഴ ജില്ലാ പോലീസ്, പോലീസിന്റെ എല്ലാ മേഖലകളിലും മികച്ച ചരിത്രവുമായി ജനങ്ങളെ സേവിക്കുന്നു. ജില്ലയിലെ ക്രമസമാധാനപാലനം, ട്രാഫിക് നിയന്ത്രിക്കൽ, കുറ്റകൃത്യങ്ങൾ തടയൽ, കണ്ടെത്തൽ, ജനമൈത്രി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് തുടങ്ങിയ വിവിധ പൗര-സൗഹൃദ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരും അർപ്പണബോധമുള്ളവരുമാണ്.
നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾ വ്യത്യസ്തവും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ്. എന്നിരുന്നാലും, മാനുഷിക വിഭവശേഷിയുടെയും സാങ്കേതിക ഉപകരണങ്ങളുടെയും സമന്വയത്തിലൂടെ ഇത് കൈകാര്യം ചെയ്യാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരും സജ്ജരുമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സമീപ വർഷങ്ങളിൽ ഉണ്ടയിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം, കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഒരു വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇതിനെ നേരിടാൻ, വിവിധ പരിശീലന മുറകളിലൂടെ ഞങ്ങൾ പ്രാപ്തരായിക്കൊണ്ടേയിരിക്കുന്നു. കൂടാതെ, പ്രധാന നഗരങ്ങളിലെ സി.സി.ടി.വി നിരീക്ഷണത്തിലൂടെയും മറ്റ് നിരവധി സൈബർ - സാങ്കേതിക കണ്ടുപിടുത്തങ്ങളിലൂടെയും കുറ്റകൃത്യങ്ങളും ട്രാഫിക്കും നിരീക്ഷിക്കുന്ന സാങ്കേതികവിദ്യയിൽ ഞങ്ങൾ പ്രാപ്തരായിക്കൊണ്ടേയിരിക്കുന്നു.
നിങ്ങളെ മികച്ച രീതിയിൽ സേവിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഹൃദയം നിറഞ്ഞ ആശംസകൾ!
എം.പി. മോഹനചന്ദ്രൻ ഐ. പി. എസ്
ജില്ലാ പോലീസ് മേധാവി, ആലപ്പുഴ
കേരളം